മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും
കഴിഞ്ഞ മാര്‍ച്ചില്‍ 65 രൂപക്ക് ലഭിച്ചിരുന്ന ഡീസലാണ് ലോക്ഡൌണിന് ശേഷം 100 രൂപയിലെത്തിയിരിക്കുന്നത്. കൊവിഡ് മൂലം നിരത്തിലിറങ്ങാന്‍ സാധിക്കാതെയിരുന്ന പല ബസുകളും ഇപ്പോഴും കട്ടപ്പുറത്താണെന്നും 60 ശതമാനം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂവെന്നും ബസ് ഉടമകള്‍ പറഞ്ഞു.